Thu. Jul 31st, 2025 9:25:04 PM
തിരുപ്പതി:

തിരുപ്പതിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവിന് കല്ലേറ് നടന്നതായി ആരോപണം. ഏപ്രില്‍ 17 ന് തിരുപ്പതി പാര്‍ലമെന്ററി നിയോജകമണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുകയായിരുന്നു ചന്ദ്രബാബു നായിഡു.

സംഭവത്തില്‍ ഒരു ടിഡിപി പ്രവര്‍ത്തകന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു വേദിയില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ധര്‍ണയില്‍ ഇരുന്നു.

By Divya