Fri. Apr 26th, 2024
കൊച്ചി:

മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്‌ലീം വ്യക്തി നിയമപ്രകാരം തന്നെ ഇതിനുള്ള അവകാശം മുസ്‌ലീം സ്ത്രീക്ക് ഉണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മുസ്‌ലീം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ സി മോയിന്‍ – നഫീസ കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന് കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാഹ മോചനത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ചൂണ്ടിക്കാണിച്ച് ഫയല്‍ ചെയ്ത ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം.

By Divya