Mon. Dec 23rd, 2024
കൊച്ചി:

കെ ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഗത്യന്തരമില്ലാതെയാണ് കെ ടി ജലീല്‍ രാജിവെക്കാന്‍ തയ്യാറായതെന്ന് പി കെ ഫിറോസ് പറഞ്ഞു. കോടതിയില്‍ വാദമുഖങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ ഹാജരായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റു പി എമാരും വാദം എതിരാകുമെന്ന് മന്ത്രിയെ വിളിച്ച് അറിയിച്ചപ്പോഴാണ് രാജിവെക്കാന്‍ വേണ്ടി തയ്യാറായത്.

സ്‌റ്റേ ലഭിക്കില്ലെന്നുറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോള്‍ അപ്പോഴും നുണപറയാനാണ് മന്ത്രി ശ്രമിച്ചത്. മുന്‍കാലങ്ങളിലെല്ലാം ഒരുപാട് തവണ നുണ പറഞ്ഞ മന്ത്രി രാജിവെക്കുമ്പോഴെങ്കിലും സത്യസന്ധത പാലിക്കുമെന്നാണ് കേരളീയ പൊതുസമൂഹം വിശ്വസിച്ചത്.

എന്നാല്‍ രാഷ്ട്രീയധാര്‍മികതയുടെ പേരിലാണ് രാജിയെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇത് രാഷ്ട്രീയധാര്‍മ്മികതയുടെ പേരിലല്ല. ലോകായുക്തയുടെ വിധി എതിരായപ്പോഴും ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കില്ലെന്ന് ബോധ്യം വന്നപ്പോഴുമാണ്.

By Divya