Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യം നേരിടുന്ന കൊവിഡ് വാക്​സിൻ പ്രതിസന്ധിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘രാജ്യത്തിന്​ ആവശ്യം കൊവിഡ് വാക്​സിനാണ്​. ഇതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്​. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്’ -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത്​ കൊവിഡ് കേസുകൾ ദിനം​പ്രതി വർദ്ധിക്കുന്നതിനിടയിൽ വാക്​സിൻ ക്ഷാമം നേരിടുന്നത്​ പ്രതിസന്ധി തീർക്കുന്നുണ്ട്​. രാജ്യത്താകമാനം 1,68,912 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്​. 904 പേർ മരിക്കുകയും ചെയ്​തു. പല സംസ്​ഥാനങ്ങളിലും രണ്ട്​ ദിവസത്തേക്ക്​ മാത്രമുള്ള വാക്​സിനാണ്​ ബാക്കിയുള്ളത്​.

കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കൊവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്സിൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
ആവശ്യക്കാർക്കെല്ലാം എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്ന്​ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

By Divya