Wed. Jan 22nd, 2025
കൊച്ചി:

ഇന്ത്യയെ ഹിന്ദു രാഷ്ട്രമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എംഎൽഎ പി സി ജോര്‍ജിനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഡിജിപിക്കും ആഭ്യന്തര വകുപ്പിനുമാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പി സി ജോര്‍ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് പരാതി നല്‍കുന്നത്. പി. സി ജോര്‍ജ് എന്ന വര്‍ഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനം എന്നും ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ വിജയദശമി ദിവസം മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെയും കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

By Divya