Fri. Nov 22nd, 2024
ന്യൂഡൽഹി:

രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കൊവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാർക്ക്​ രോഗം പിടിപെട്ടതായാണ്​ റിപ്പോർട്ട്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ വിഡിയോ കോൺഫറൻസിങ്​ വഴിയാകും കോടതി വാദം കേൾക്കുക.

കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകൾ ഇപ്പോൾ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകി ഇരിക്കും. കൊവിഡിന്‍റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോൾ. ഒരാഴ്ചക്കുള്ളിൽ 10 ലക്ഷത്തിലേറെ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ഞായറാഴ്ച മാത്രം 1,52,879 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

മഹാമാരി മൂലം മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഞായറാഴ്ച 839 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. അഞ്ച്​ മാസത്തിനിടെയുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്.

By Divya