Mon. Dec 23rd, 2024
ദു​ബൈ:

സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് യുഎഇയിൽ അ​ഭ്യാ​സ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ റൂ​ട്ട് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നൊ​പ്പം ആ​കാ​ശ​ത്തും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യോ വി​ഡി​യോ​യോ പി​ടി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥിച്ചു. സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി മോ​ക്ക്ഡ്രി​ൽ റോ​ഡു​ക​ളി​ൽ ക​ണ്ടാ​ൽ യൂ​നി​റ്റു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്ക​ണം. സൈ​നി​ക സു​ര​ക്ഷ ന​ട​ത്തു​ന്ന ഇ​സെ​ഡ് സൈ​റ്റു​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

By Divya