Mon. Dec 23rd, 2024
കോഴിക്കോട്:

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടങ്ങളില്‍ ഒരേ സമയം ഇരുനൂറ് പേരില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ ജില്ല കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍ക.

പൊതുഗതാഗത സംവിധാനങ്ങളിൽ ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എന്നാൽ പത്താം ക്ലാസ് – പ്ലസ്ടു പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

By Divya