Thu. Dec 19th, 2024
തിരുവനന്തപുരം:

ഒടിടി സിനിമകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നൽകി തീയറ്റർ സംഘടനയായ ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.

ഫഹദ് ഫാസിൽ ചിത്രമായ മാലിക് റംസാൻ ചിത്രമായി തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കുമ്പോഴാണ് ഫിയോക്കിന്റെ താക്കീത് വന്നിരിക്കുന്നത്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ തയ്യാറാകില്ലെന്നാണ് ഫിയോക് ഫഹദ് ഫാസിലിനെ അറിയിച്ചിരിക്കുന്നത്. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതെ സമയം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നും സമിതി തീരുമാനിച്ചു.

By Divya