Wed. Jan 22nd, 2025
കോഴിക്കോട്:

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കോഴിക്കോടും എറണാകുളത്തുമാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ഒരു വാക്‌സിന്‍ പ്രചാരണ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

റാസ്പുടിന് ചുവടുവെക്കുന്ന കൊവാക്‌സിനും കൊവിഷീല്‍ഡുമാണ് ആനിമേഷന്‍ വീഡിയോയിലുള്ളത്. 30 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ എടുക്കൂ എന്ന പ്രചാരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

കോഴിക്കോട് ജില്ലാ കളക്ടര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രഷ് ദ കര്‍വ് ക്യാംപയിനിന്റെ ഭാഗമായാണ് വീഡിയോ ചെയ്തിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ‘റാ റാ റാസ്പുടിന്‍’ എന്ന ഗാനത്തിന് ചുവട് വെച്ചത് വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ഗാനവുമായി വാക്‌സിന്‍ പ്രചാരണ വീഡിയോ ഇറക്കിയിരിക്കുന്നത്.

By Divya