Tue. Jan 7th, 2025
കൊച്ചി:

നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് ബാഗേജ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്.

ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്. ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

By Divya