വനത്തിനകത്ത് മൃഗങ്ങൾക്കായി ദാഹജലമൊരുക്കി വനം വകുപ്പ്. മിണുക്കുശ്ശേരി, അത്തിക്കോട് എന്നീ പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയും വനസംരക്ഷണ സമിതിയുടെയും ശ്രമത്തിലാണ് ജലസംഭരണികൾ നിർമിച്ചത്.
വനത്തിനകത്തുള്ള ജലസംഭരണികളിൽനിന്ന് മുപ്പതിലധികം ഉരഗവർഗങ്ങൾക്കും ദാഹമകറ്റാനാകുമെന്നാണ് കരുതുന്നത്. ജലസംഭരണികൾ നിർമിച്ചതിനു ശേഷം ഇതുവരെ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്താറില്ലെന്ന് മിണുക്കുശ്ശേരിവാസികൾ അറിയിച്ചു.
ഇപ്പോൾ സമാനമായ രീതിയിൽ തെന്മല വനപ്രദേശത്ത് വന്യമൃഗങ്ങൾക്കായി കുടിവെള്ള സംഭരണികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വേനൽ ശക്തമായതോടെ കുടിവെള്ളത്തിനായി കാട്ടാനകൾ ഉൾപ്പെ ടെയുള്ള വന്യജീവികൾ ജനവാസ മേഖലയിലെത്തുകയാണ്.
https://www.youtube.com/watch?v=Zju-6NFhSrE