കണ്ണൂർ:
കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അറസ്റ്റിലായ ഷിനോസിൻ്റെ മൊബൈൽ ഫോണില്‍ നിന്നാണ് അന്വേഷണത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ ലഭിച്ചത്. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.
ഷിനോസിൻറ ഫോൺ, പൊലീസിന് അക്രമ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഇതിലെ വാട്സ്ആപ് സന്ദേശമടക്കം അന്വേഷണ സംഘം പരിശോധിച്ചു. അക്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചന വാട്സ്ആപ് വഴിയാണ് നടന്നത്.
കൊല്ലപ്പെട്ട മൻസൂറിെൻറ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന സന്ദേശം ഫോണിലെ വാട്സ്ആപ് പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമത്തിന് ആവശ്യമായ ആയുധം ശേഖരിച്ചത് വാട്സ്ആപ്പിലൂടെയുള്ള സന്ദേശം വഴിയാണ്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഒളിവിലുള്ള മറ്റുപ്രതികളുമായി, അക്രമം നടന്ന ദിവസം ഷിനോസ് നിരവധി തവണ ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.