Sat. Jan 18th, 2025
കോഴിക്കോട്:

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. അടുത്ത കാലത്തായി സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും. അതെങ്ങനെ സംഭവിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.

കെ ടി ജയകൃഷ്ണൻ വധക്കേസ്, ഫസൽ വധക്കേസ് ഉൾപ്പെടെ കേസുകളിൽ പ്രതികൾ കൊല്ലപ്പെട്ടതായും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങളാണ് ഇതെല്ലാമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?

പാർട്ടിയ്ക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക എന്ന മുന്നറിയിപ്പും ഷിബു ബേബി ജോൺ നൽകുന്നുണ്ട്.

By Divya