Mon. Dec 23rd, 2024
വട്ടിയൂർക്കാവ്:

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രികടയില്‍ വിറ്റ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ വി ബാലുവിനെതിരെയാണ് നടപടി. ഡിസിസി നിയോഗിച്ച അന്വേഷണസമിതിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണിത്.

കെപിസിസിയും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നന്ദന്‍കോട്ടെ ആക്രികടയില്‍ സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്റര്‍ കണ്ടെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ കൊടുത്ത പോസ്റ്റര്‍ ബാലു ഉപയോഗിക്കാതെ വില്‍ക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.

By Divya