Wed. Jan 22nd, 2025
കൊച്ചി:

രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റി വെച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമസഭ സെക്രട്ടറിയും, സിപിഎം നേതാവ് എസ് ശർമയുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി ചോദ്യം ചെയ്‌ത്‌ കോടതിയെ സമീപിച്ചത്. നിയമ വകുപ്പ് ശുപാർശയിൽ തിരഞ്ഞെടുപ്പു മാറ്റിവെച്ച നടപടി ചട്ട വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.

എന്നാൽ രാജ്യ സഭാംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു കമ്മിഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിന്‍റെ കാരണം ഇന്ന് രേഖമൂലം അറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ പതിനാലാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ അംഗങ്ങളുടെ
തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോടതിയെ അറിയിച്ച കമ്മീഷൻ മിനുട്ടുകൾക്കുള്ളിൽ നിലപാട് തിരുത്തിയിരുന്നു

By Divya