Sun. Feb 23rd, 2025
thrissur medical college union video in solidarity with navin and janaki

 

തൃശൂര്‍:

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ വൈറൽ ഡാൻസിന് പിന്നാലെ ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയ അഭിഭാഷകന്റെ പ്രസ്താവനയിൽ ഏറെ പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പുതിയ ഡാന്‍സ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. നവീനിനും ജാനകി ഓംകുമാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികള്‍.

വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവന്‍ പേരും നല്‍കിയിട്ടുണ്ട്. ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ എന്നുകൂടി പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.

https://www.youtube.com/watch?v=sssgchpPqJo

By Athira Sreekumar

Digital Journalist at Woke Malayalam