Thu. Jan 23rd, 2025
ചേർത്തല:

മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി പ്രദ്യോതിനെയാണ് പുറത്താക്കിയത്.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സജീവമാകാതിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി നേതൃത്വം തേടിയിരുന്നു. ഇതിൽ ഏറ്റവും അധികം പരാതി ഉയർന്നത് പ്രദ്യോതിനെതിരായാണ്.

ഇതാണ് കടുത്ത നടപടിയിലേക്ക് പോകാൻ കാരണം. ചേർത്തലയിൽ പി പ്രസാദാണ് ഇക്കുറി സിപിഐക്ക് വേണ്ടി മത്സര രംഗത്തിറങ്ങിയത്. തിലോത്തമന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം താഴേത്തട്ടിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു.

By Divya