Wed. Jan 22nd, 2025
കൂത്തുപറമ്പ് (കണ്ണൂർ):

മമ്പറത്ത് പൊലീസ് നടത്തിയ റെയ്ഡിൽ സ്​റ്റീൽ ബോംബും പ്ലാസ്​റ്റിക് ബോട്ടിൽ ബോംബും വെടിമരുന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന്​ വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം നടത്തിയ റെയ്ഡിലാണ് ബോംബുകളും വെടിമരുന്നും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയത്. രണ്ട് സ്​റ്റീൽ ബോംബുകൾ, രണ്ട് പ്ലാസ്​റ്റിക് ബോംബുകൾ, അഞ്ച്​ ഗുണ്ട് പടക്കങ്ങൾ, വെടിമരുന്ന്, ബോംബ് നിർമാണ സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്.

മമ്പറം ടൗണിൽ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന്​ വെട്ടിമാറ്റിയ തലഭാഗമാണ് ബോംബ് ശേഖരത്തോടൊപ്പം കണ്ടെത്തിയത്. മമ്പറം ടെലിഫോൺ എക്​ചേഞ്ചിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ബോംബുകളും വെടിമരുന്നും മറ്റും സൂക്ഷിച്ചിരുന്നത്. പിണറായി ​െപാലീസിനോടൊപ്പം ബോംബ് സ്ക്വാഡി​ൻറയും ഡോഗ് സ്ക്വാഡി​​ൻറയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.

പിടിച്ചെടുത്ത സ്​ഫോടക വസ്തുക്കൾ പിണറായി പൊലീസ് സ്​റ്റേഷനിലെത്തിച്ച് നിർവീര്യമാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മമ്പറം ടൗണിനു സമീപത്തുനിന്ന്​ ബോംബ് ശേഖരവും വെടിമരുന്നും കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്​ടിച്ചിരിക്കയാണ്. പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Divya