Mon. Dec 23rd, 2024
കണ്ണൂർ:

പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.

രണ്ട് പേരൊഴിച്ചാൽ സിപിഎം ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ വന്ന സന്ദേശം ഗൂഢാലോചനക്ക് തെളിവാണ്.

സംഭവ ദിവസം അവിടെ പോയിട്ടില്ലെന്ന പാനോളി വത്സന്റെ പ്രതികരണം തന്നെ ഗൂഢാലോചനക്ക് തെളിവാണ്. ആകാശ് തില്ലങ്കേരിയുടെ സാന്നിധ്യം പാനൂരിൽ ഉണ്ടായിരുന്നു. ആവശ്യമെങ്കിൽ സാക്ഷികളെ ഹാജരാക്കും.

By Divya