Mon. Dec 23rd, 2024
കോഴിക്കോട്:

ബാലുശ്ശേരി ഉണ്ണിക്കുളത്ത്  കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി പ്രദേശത്ത് എൽഡിഎഫ് – യുഡിഎഫ് സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു. പുലർച്ചെ 2.30നാണ് സംഭവം നടന്നതെന്നാണ് വിവരം.

By Divya