Mon. Dec 23rd, 2024
കണ്ണൂർ:

കടവത്തൂർ പുല്ലൂക്കരയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണർ ആർ ഇള​ങ്കോ​ ഡിവൈഎസ്​പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം വ്യാഴാഴ്​ച ​തന്നെ അന്വേഷണം ഏറ്റെടുക്കും.

അക്രമസംഭവങ്ങളിൽ 10 ലീഗ്​ പ്രവർത്തകർ കസ്റ്റഡിയിൽ അക്രമസംഭവങ്ങൾ തടയാനായി പൊലീസ്​ മുൻകരുതലെടുത്തിരുന്നു. കല്ലേറിൽ പൊലീസുകാർക്ക്​ പരിക്കേറ്റതായും രണ്ട്​ വാഹനങ്ങൾ തകർന്നതായും കമീഷണർ പറഞ്ഞു.

സംഭവത്തിൽ മൻസൂറിന്റെ അയല്‍വാസിയും സിപിഎം പ്രവർത്തകനുമായ ഷിനോസിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. പത്തിലധികം പേർ കൊലപാതകത്തിൽ ഉൾപ്പെട്ടതായാണ്​ വിവരം.

By Divya