Wed. Jan 22nd, 2025
പാലക്കാട്:

പാലക്കാട് വീടും എംഎൽഎ ഓഫീസും എടുക്കാന്‍ പോകുന്നുവെന്ന പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എം പിയും ഡിസിസി അധ്യക്ഷനുമായ വി കെ ശ്രീകണ്ഠന്‍. ശ്രീധരന്‍ പാലക്കാട്ട് ഓഫീസ് തുറന്നത് റെയില്‍വേയുടെ പ്രൊജക്ട് വരുന്നതിനാലാണെന്നും പാലക്കാട്ട് എംഎൽഎ ഓഫീസ് ഷാഫി പറമ്പിലിന്റേത് മാത്രമായിരിക്കുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും ബിജെപിയുടെ വളര്‍ച്ച താന്‍ വന്നതോടെ കുറച്ച് കൂടിയെന്നും മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ വീട്ടില്‍ അഭ്യർത്ഥനയും സ്ലിപ്പും എത്താത്തത് പരിശോധിക്കുമെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി

By Divya