ന്യൂഡൽഹി:
കൊവിഡിന്‍റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്ഡൗണുകളും ഡിമാന്‍റിനെ സ്വാധീനിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സമ്പദ്വ്യവസ്ഥ സാധാരണനിലയിലേക്ക് എത്തുന്നതിന്‍റെ തോത് ഇതുമൂലം കുറയുമെന്നും ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകുന്നു.
പുതിയ വായ്പനയം പ്രഖ്യാപിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് ആർബിഐ പുതിയ വായ്പനയം പ്രഖ്യാപിച്ചത്.
സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിനൊപ്പം കൊവിഡ് തടഞ്ഞു നിർത്തുന്നതിനും പ്രാധാന്യം നൽകണം. കൊവിഡിന്‍റെ രണ്ടാം വ്യാപനം സമ്പദ്വ്യവസ്ഥകളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.