Mon. Dec 23rd, 2024
കോഴിക്കോട്:

ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയെന്ന് കെപിസിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഐഎമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാന്‍ പറയാതെ തന്നെ ആളുകള്‍ക്ക് അറിയാം. വിഭാഗീയത അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. പിണറായിയെന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.

By Divya