Mon. Dec 23rd, 2024
കാസർകോട്:

നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർകോട് പറക്കളായിയിൽ സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്.

ഏറ്റുമുട്ടലിൽ യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിപിഎം പ്രവർത്തക ഓമനയ്ക്കും പരിക്കുണ്ട്.

ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

By Divya