Thu. Jan 23rd, 2025
ആലപ്പുഴ:

കായംകുളത്തുണ്ടായ യുഡിഎഫ്-സിപിഐഎം സംഘര്‍ഷത്തിന് പിന്നാലെ ഒരു യുഡിഎഫ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു. കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്ത് സംഘര്‍ഷമുണ്ടായത്.

ആക്രമണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെയാണ് സുരേഷിന് വെട്ടേല്‍ക്കുന്നത്. കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫ്‌സല്‍, നൗഫല്‍ എന്നിവര്‍ക്കാണ് നേരത്തെ വെട്ടേറ്റത്. അഫ്‌സലിന് തലയ്ക്കാണ് വെട്ടേറ്റത്. തുടര്‍ന്ന് അഫ്‌സലിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.

By Divya