Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിപിഐഎം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല. പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം ഇവിടെ വരെയാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാനാകാഞ്ഞത്.

തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വി എസ് അച്യുതാനന്ദന്‍. എണ്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വി എസിന് അത് ഉപയോഗിക്കാനായില്ല.

By Divya