Mon. Dec 23rd, 2024
കോഴിക്കോട്:

നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സംസ്ഥാനത്ത് ആരംഭിച്ചു. പോളിംഗ് സമയത്തിനും മുൻപേ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 30 എ ബൂത്തിൽ യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു.

വെസ്റ്റ്ഹീൽ സെൻ്റെ മൈക്കിൾസ് സ്കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്. ഷൊർണ്ണൂരിലെ ബൂത്തിലും യന്ത്രതകരാർ റിപ്പോർട്ട് ചെയ്തു. ഷൊർണ്ണൂർ കൈലിയാട് സ്കൂളിലെ ബൂത്തിൽ ആണ് തകരാർ.

തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷിന് ഇവിടെയാണ് വോട്ട്. ധർമ്മടം മണ്ഡലത്തിലെ പിണറായി സ്കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.

വോട്ടിംഗ്‌ മെഷിൻ തകരാർ കാരണം തിരുവനന്തപുരം കാട്ടായികോണം സ്കൂളിലെ 18 നമ്പർ ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങിയില്ല. ഇരിട്ടി കുന്നോത്ത് യുപി സ്കൂളിലെ ബൂത്ത് നമ്പർ 10 A യിൽ വോട്ടിംഗ് മെഷീനിൽ തകരാർ മൂലം പോളിംഗ് തടസപ്പെട്ടു.

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഉളിയനാട് സ്കൂളിൽ ബൂത്ത് 67 ലും വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ രാവിലെ ഏഴര വരെ വോട്ടിംഗ് തുടങ്ങാനായില്ല. നെടുമങ്ങാട്ടെ മന്നൂർകോണം  161 ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു. നെയ്യാറ്റിൻകരയിൽ 2 ഇടങ്ങളിൽ വോട്ടിംഗ് മെഷിൻ തകരാറിലാണ്.

കമുകിൻ കോട്, വ്ലാങ്ങാമുറി ബുത്തുകളിലാണ് തകരാർ.

By Divya