Sat. Nov 23rd, 2024
തിരുവനന്തപുരം:

ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും. എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി. പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തിയാൽ ഫോട്ടോയെടുക്കും.

ഒപ്പിന് പുറമേ രജിസ്റ്ററിൽ വിരലടയാളവും രേഖപ്പെടുത്തും. വിരലിലെ മഷിയുണങ്ങിയ ശേഷമേ ബൂത്തു വിട്ടു പോകാൻ അനുവദിക്കൂ. ഇരട്ട വോട്ട് ചെയ്താൽ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ടവോട്ട്.

By Divya