Wed. Jan 22nd, 2025
കൽപറ്റ:

വയനാട്​ കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട്​ വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന്​ വോ​ട്ടെടുപ്പ്​ നിർത്തിവെച്ചു. കൈപ്പത്തി ചിഹ്നത്തിന്​ രേഖപ്പെടുത്തിയ വോട്ട്​ താമരക്കും സ്വതന്ത്ര സ്​ഥാനാർത്ഥിയുടെ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ ആരോപിച്ചായിരുന്നു വോട്ടർമാർ ബഹളം വെച്ചത്​. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ്​ സംഭവം.

കൈപ്പത്തിക്ക്​ രേഖപ്പെടുത്തിയ വോട്ടിൽ ര​ണ്ടെണ്ണം താമരക്കും ഒന്ന്​ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ വി വി പാറ്റിൽ കാണിച്ചതായി മൂന്ന്​ വോട്ടർമാർ പരാതിപ്പെടുകയായിരുന്നു​. വയനാട്​ കലക്​ട്രേറ്റിൽ നിന്ന്​ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്​.

By Divya