Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. അൻപത് വോട്ടുകൾ വരെയാണ് മോക്ക് പോളിംഗിൽ ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത, സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കും. മോക്ക് പോളിംഗിന് ശേഷം കൺട്രോൾ യൂണിറ്റ് ക്ലിയർ ചെയ്യും.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ, വോട്ടർപട്ടിക, കൊവിഡ് പ്രതിരോധ സാമഗ്രികൾ എന്നിവയുമായി ബൂത്തുകളിൽ നേരത്തെ തന്നെ എത്തിച്ചേർന്നു. എല്ലാ ബൂത്തുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.

By Divya