Sun. Feb 23rd, 2025
മലപ്പുറം:

യുഡിഎഫ് തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോർട്ടാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പറയുന്നതിൽ അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലൊക്കെ അനുകൂല സാഹചര്യമാണ്. 80ന് മുകളിൽ സീറ്റ് നിഷ്പ്രയാസം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

By Divya