Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ഏഴ്​​ മണിക്കൂർ പിന്നിടു​േമ്പാൾ കനത്ത പോളിങ്​. സംസ്ഥാനതലത്തിൽ പോളിങ് ശതമാനം 52.41 കടന്നു. പുരുഷൻമാർ – 54.31 %, സ്ത്രീകൾ – 50.63%,ട്രാൻസ് ജെൻഡർ- 23.87% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത്ഒഴിച്ചാൽമറ്റ്അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. തിരുവല്ല വള്ളംകുളത്തും കോട്ടയം ചവിട്ടുവരിയിലും വോട്ടർമാർ കുഴഞ്ഞ് വീണ് മരിച്ചു.

വള്ളംകുളം തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് തിരുവല്ലയിൽ മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്.

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാ​നാ​ർ​ഥി​ക​ളാണ് ഇക്കുറി വിധിതേടുന്നത്​. 1.32 കോ​ടി പു​രു​ഷ​ന്മാ​രും 1.41 കോ​ടി വ​നി​ത​ക​ളും 290 ട്രാ​ൻ​സ്​​ജ​ൻ​ഡ​റും ഉൾപ്പടെ 2.74 കോ​ടി (2,74,46,039) വോ​ട്ട​ർ​മാ​രാണ്​ ഇക്കുറി വിധിയെഴുതുന്നത്​.

By Divya