Mon. Dec 23rd, 2024
തിരുവനന്തപുരം:

സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ വളരെ ശ്രദ്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങളോട് ഇതേക്കുറിച്ച് ചോദിക്കരുത്. നേരത്തെ തന്നെ ശബരിമലയെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇവിടെ പ്രശ്‌നം അതൊന്നുമല്ല. വിശ്വാസികളെ വെറുതെ വിടുക. വിശ്വാസത്തില്‍ സമ്മര്‍ദം ചെലുത്തരുത് എന്നാണ്. മനസിന്റെ സ്വാതന്ത്ര്യത്തിന് എതിരാണ് അതെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയം വോട്ടെടുപ്പ് ദിവസം ദുരുപയോഗം ചെയ്തതിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നല്‍കി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനാണ് പരാതി നല്‍കിയത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമായി തിരഞ്ഞെടുപ്പിനെ ചിത്രീകരിച്ചുവെന്നും ആരോപണം.

By Divya