Mon. Dec 23rd, 2024
കൊച്ചി:

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിൽ 125 നമ്പർ ബൂത്തിൽ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്.

കുറിയപ്പശ്ശേരി അനി എന്ന വോട്ടർക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അൽപ നേരം മുൻപ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസർ അറിയിച്ചത്. തുടർന്ന് പോളിംഗ് ബൂത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാനാണ് തീരുമാനം.

മറ്റൊരു പരാതി വന്നിരിക്കുന്നത് വൈപ്പിൻ ദേവിവിലാസം സ്‌കൂളിൽ നിന്നാണ്. 71-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. നേരത്തെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന് പോളിംഗ് ഓഫിസർമാർ പറയുമ്പോൾ തന്റെ വീട്ടിൽ ആരും എത്തിയില്ലെന്നാണ് മേരി തോമ്മൻ പറയുന്നത്.

കണ്ണൂർ താഴെചൊവ്വയിൽ കള്ളവോട്ട് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

By Divya