Sun. Dec 22nd, 2024
തിരുവനന്തപുരം:

കേരളം തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോള്‍ 1960ലെ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ ഓര്‍ത്തെടുത്ത് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. 1960ല്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനവും ഇതുമായി ബന്ധപ്പെട്ട നെഹ്‌റുവിന്റെ പ്രതികരണത്തെക്കുറിച്ചുമാണ് എന്‍എസ് മാധവന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകള്‍ക്ക് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ട് കത്തോലിക്ക സഭയിലെ ബിഷപ്പുമാര്‍ ഇടയലേഖനം ഇറക്കിയപ്പോഴുള്ള നെഹ്‌റുവിന്റെ പ്രതികരണത്തെ അഭിനന്ദിച്ചായിരുന്നു എന്‍എസ് മാധവന്‍ മുന്നോട്ട് വന്നത്.

1960ലെ തിരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭാ ബിഷപ്പുമാര്‍ ഇടയലേഖനം ഇറക്കി കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ടു. അന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന തിരഞ്ഞെടുപ്പ് ജാഥയില്‍ പുരോഹിതരോട് രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്നാണ് നെഹ്‌റു പറഞ്ഞത്. അതാണ് മതേതരത്വം,” എന്‍എസ് മാധവന്‍ പറഞ്ഞു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലും ഇടയലേഖനങ്ങള്‍ ചര്‍ച്ചയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രണ്ടാഴ്ച മുന്‍പ് ലത്തീന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചത് വിവാദമായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മുന്‍ഗണന നല്‍കി മത്സ്യ മേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മ്മാണം നടന്നെന്ന ആക്ഷേപമാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത്.

By Divya