Wed. Dec 18th, 2024
തിരുവനന്തപുരം:

ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി നേതാവും നേമത്തെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. ഇതുവരെ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം പറഞ്ഞു. അതേസമയം നേമത്ത് മാര്‍ക്‌സിസ്റ്റ്-ബിജെപി രഹസ്യബന്ധമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും കുമ്മനം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മുമ്പ് തനിക്ക് സിപിഐഎം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു. നേമത്ത് ബിജെപി-മാര്‍ക്‌സിസ്റ്റ് രഹസ്യബന്ധമുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടി അറിയാതെയാണ് ഈ ബന്ധമെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

By Divya