Thu. Jan 23rd, 2025
ക​ണ്ണൂ​ർ:

നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ടിവി സു​ഭാ​ഷ് അ​റി​യി​ച്ചു. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൻ്റെ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ രാ​ജ്യ​ത്തെ ഏ​ക ജി​ല്ല​യാ​ണ് ക​ണ്ണൂ​ര്‍.

ജി​ല്ല​യി​ലെ 3,137 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ത​ല്‍സ​മ​യം നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തിൻ്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ​യും വോ​ട്ടെ​ടു​പ്പ് ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ന്‍ സ​ന്നാ​ഹ​ത്തോ​ടെ വി​ശാ​ല​മാ​യ ക​ണ്‍ട്രോ​ള്‍ റൂ​മും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

By Divya