Fri. Nov 22nd, 2024
തിരുവനന്തപുരം:

ആഴക്കടല്‍ മല്‍സ്യബന്ധന ഇടപാടില്‍ ആരോപണത്തിന് ശേഷവും മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ വകുപ്പ് നീക്കം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിന്റെ അതേ ദിവസം വൈകിട്ട്, ധാരണപത്രം മന്ത്രിസഭയുടെ അനുമതിക്ക് നല്‍കാനുള്ള ഫയല്‍തുറന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. ഒന്നും അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാദങ്ങള്‍ കള്ളമാണെന്ന് തെളിയിക്കുന്നതാണ് രേഖകള്‍.

പ്രതിപക്ഷനേതാവ് ആരോപണമുന്നിയിക്കുമ്പോള്‍ അതു ഒഴിവാക്കാനല്ല മറിച്ചു തിടുക്കപ്പെട്ട് മന്ത്രിസഭയുടെ അനുമതി വാങ്ങാനാണ് വ്യവസായവകുപ്പ് ശ്രമിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. അസെൻഡ് കേരളയില്‍ ഒപ്പുവെച്ച ധാരണപത്രം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിനുള്ള ഫയല്‍ തുറന്നത് പ്രതിപക്ഷനേതാവ് ആരോപണ ഉന്നയിച്ച അതേ ദിവസം വെകിട്ട് മൂന്നരക്കാണ്. ഇഎംസിസിയുടെ അപേക്ഷ മന്ത്രിസഭയുടെ അനുമതിക്കായി എന്ന വിഷയത്തോടെ വ്യവസായവകുപ്പിലെ അസിസ്റ്റന്റ് അലക്‌സ് ജോസഫ് ആണ ഇ ഫയല്‍ തുറന്നത്.

തുടര്‍ന്ന് തിടുക്കപ്പെട്ട്  മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി കെ രാധാകൃഷ്ണന്‍ പരിശോധിച്ച ഫയല്‍ 20ന് തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവനു കൈമാറി. എന്നാല്‍ ഇതിന് പിന്നാലെ ആരോപണത്തിന്റെ രേഖകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഫയല്‍നീക്കം ചവിട്ടി. ഫെബ്രുവരി രണ്ടാം വാരമാണ് ഇഎംസിസി പ്രതിനിധികള്‍ സെക്രട്ടേറിയറ്റിലെത്തി മന്ത്രി ഇപി ജയരാജനെ കണ്ടത്. 

മന്ത്രിസഭയുടെ അംഗീകാരം വാങ്ങാന്‍ നടപടിയെടുക്കണമെന്നായിരന്നു  അപേക്ഷ.  ഇതിന് പിന്നാലെ ആരംഭിച്ച നീക്കങ്ങള്‍ 19ന് ഫയലായി മാറ്റിയപ്പോള്‍ ആരോപണം കത്തുമെന്ന് സര്‍ക്കാര്‍ കരുതിയില്ല.

By Divya