Wed. Jan 22nd, 2025
ആലപ്പുഴ:

 
കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്കരപിള്ള. തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ.

വൈസ് ചെയർമാൻ റജി കെ ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻഎ നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മാർച്ച് ഏഴിന് പി ​സി ജോ​ർ​ജിൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ജ​ന​പ​ക്ഷം പി​ള​ർ​ന്നിരുന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഇ കെ ഹ​സ​ൻകു​​ട്ടി​യെ​യും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളെ​യും നീ​ക്കി​യാ​ണ് പിളർന്ന വിഭാഗം​​ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ദ​ലി​ത്, ഈ​ഴ​വ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തു​ക​യും നി​ല​പാ​ടി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന പി സി ജോ​ർ​ജിൻ്റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ പു​തി​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യത്.