Sun. Feb 23rd, 2025
കണ്ണൂര്‍:

 
തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസഡന്റ് കെ സുധാകരന്‍. നട്ടെല്ലുണ്ടെല്‍ പറയണമെന്നും സുധാകരന്‍ പറഞ്ഞു.

കള്ളവോട്ട് തടയാന്‍ കോടതിയില്‍ പോകുന്നത് മുഴുവനും യുഡിഎഫുകാരാണ്. കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കീ പോസ്റ്റില്‍ ഇരുത്തുകയാണ്. കള്ളവോട്ടില്ലെങ്കില്‍ കമ്യൂണിസമില്ലെന്നും കള്ളവോട്ട് കൊണ്ടാണ് സിപിഐഎം ജയിക്കുന്നതെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.