Wed. Jan 22nd, 2025
കൊച്ചി:

മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്ന തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഏപ്രില്‍ ഫൂള്‍ ആയിരുന്നെന്ന് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. എല്ലാ ടീമിനും ആശംസകള്‍ നേരുന്നെന്നും സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താനും തൻ്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

By Divya