Wed. Jan 22nd, 2025
ചെന്നൈ:

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്. മരുമകൻ ശബരീശന്‍റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

എംകെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ എംകെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിൽ റൈയ്ഡ് നടക്കുന്നത്.

ചെന്നെയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിശോധന നടക്കുന്നത് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. കൊയമ്പത്തൂരിൽ ഉള്ള ശബരീശനോട് അടിയന്തരമായി ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.

By Divya