Sat. Apr 20th, 2024
ഹരിപ്പാട്:

ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നിയാസ് ഭാരതിയുടെ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം മാറ്റിയതിനെതിരെ നിയാസ് ഭാരതി നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. താക്കോല്‍ ചിഹ്നമാണ് ഹർജിക്കാരന് തുടക്കത്തില്‍ അനുവദിച്ചിരുന്നത്.

എന്നാല്‍ പ്രചാരണം തുടങ്ങിയ ശേഷം ഈ ചിഹ്നം പ്രചാസഠക് രാഷ്ട്രീയ പക്ഷ എന്ന പാര്‍ട്ടിക്ക് നലകിയതാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്ക് ഗ്യാസ് സിലണ്ടര്‍ ചിഹ്നം അനുവദിക്കുകയായിരുന്നുവെന്ന് നിയാസ് ഹർജിയില്‍ പറഞ്ഞു.

അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ട് പ്രചാരണം തുടങ്ങിയ ശേഷം ചിഹ്നം മാറ്റിയത് നീതി നിഷേധമാണെന്നായിരുന്നു നിയാസ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങിയ സാഹചര്യത്തില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ അറിയിച്ചു. തുടര്‍ന്നാണ് ഹർജി തള്ളിയത്.

By Divya