തിരുവനന്തപുരം:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിലും കൂടുതൽ ഇരട്ടവോട്ട് തട്ടിപ്പുണ്ടെന്നും 10 ലക്ഷത്തിലധികം വോട്ടുകളുടെ കൂടി സാധുത പരിശോധിച്ചുവരുകയാണെന്നും ഡോ തോമസ് ജോസഫും സംഘവും. ഇരട്ട വോട്ടുകളുടെ വിവരം തെളിവ് സഹിതം പുറത്തുവിടാൻ രമേശ് ചെന്നിത്തലയെ സഹായിച്ച കോൺഗ്രസ് ബൂത്ത് മാനേജ്മെൻറ് സംവിധാനത്തിൻറെ തലവനാണ് ഐഐഎം മുൻ പ്രൊഫസർ കൂടിയായ ഡോ തോമസ് ജോസഫ്.
4.34 ലക്ഷം ഇരട്ട വോട്ട് തട്ടിപ്പുകളുടെ വിവരം പുറത്തുവന്നപ്പോൾ അതിനെതിരെ പ്രതികരിക്കുന്നതിനു പകരം പുറത്തുകൊണ്ടുവരുന്നവരെയും ഡേറ്റ സ്വകാര്യതയെയും കുറിച്ച് വിമർശനമുന്നയിക്കാനാണ് പലർക്കും താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ടികെഎം എൻജിനീയറിങ് കോളജ്, ബംഗളൂരു ഐഐഎം, ഹാർവഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം നടത്തിയ തോമസ് ജോസഫ് അറിയപ്പെടുന്ന സ്ട്രാറ്റജി മാനേജ്മെൻറ് വിദഗ്ധൻ കൂടിയാണ്.