അടൂര്‍:
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുമ്പോൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്ക്കാലം രണ്ട് ദിവസത്തേക്ക് വിടപറഞ്ഞ് മകന്റെ കൂടെയൊണ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണനാണ് തിരഞ്ഞെടുപ്പ് തിരക്കുകള്‍ മാറ്റിവെച്ച് അർബുദ രോഗിയായ മകനെ റീജ്യണൽ കാൻസർ സെൻററിൽ (ആർ.സി.സി) കാണിക്കുന്നതിനാണ് ഭാര്യ സുജിതമോളുമൊത്ത് തിരുവനന്തപുരത്ത് പോയത്.
നാലുവർഷമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് ഒമ്പതുവയസ്സുകാരനായ ഇദ്ദേഹത്തിന്റെ മകൻ ശിവകിരൺ. ‘ഇടവിട്ടുള്ള പരിശോധന മുടക്കാൻ കഴിയില്ല. ആർസിസിയിൽ വരുമ്പോൾ താനും ഒപ്പമുണ്ടാകണമെന്ന് മകന് നിർബന്ധമാണ്. പൊതുപ്രവർത്തകനായതുകൊണ്ടുതന്നെ പലപ്പോഴും മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാറില്ല. പക്ഷേ, ഈ അവസ്ഥയിൽ അവനൊപ്പം ഞാനുണ്ടാകണമെന്ന് തോന്നി. ഞാൻ അവനെ കൂടുതൽ സ്നേഹിക്കുന്നുണ്ട്’-നിറകണ്ണുകളോടെ കണ്ണൻ പറയുന്നു.
കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്തോടെയുമാണ് രക്താർബുദ രോഗിയായ മകന്റെ ചികിത്സ തുടരുന്നത്. അതേസമയം, വിടി ബല്‍റാം എംഎല്‍എ കണ്ണനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?v=Tt2g_yk-dCE