ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയും, അധ്യക്ഷനാണ് ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

0
130
Reading Time: < 1 minute

 

ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയായ പര്‍ഗേഷ് അമാരിയ, അധ്യക്ഷനായ അന്‍ജല്‍ അന്‍ജാരിയ എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രികളെ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന കുറ്റം.

അതേസമയം പ്രതികളെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടുപേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ സംഭവം ഉണ്ടാകുന്നത്. തിരുഹൃദയ സന്യാസി സമൂഹത്തിന്‍റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്.

Advertisement