Mon. Dec 23rd, 2024
E Bull Jet

കൊച്ചി:

ട്രാവല്‍ യൂട്യൂബേഴ്സ് തമ്മിലുള്ള പ്രശ്നമാണ് ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇ ബുള്‍ ജെറ്റ് ട്രാവല്‍ വ്ലോഗേഴ്സ് ഒരു വീഡിയോ പോസറ്റ് ചെയ്തതാണ് ചര്‍ച്ചയ്ക്ക് ആധാരം.

മല്ലു ട്രാവലറും സുജിത് ഭക്തനും തമ്മില്‍ പിണക്കത്തിലാണ് എന്നാണ്  ഇ ബുള്‍ ജെറ്റ് ട്രാവല്‍ വ്ലോഗേഴ്സ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. സുജിത് ഭക്തന്‍റെ ‘ടെക് ട്രാവല്‍ ഈറ്റ്’ പണി കൊടുത്തു. ഇ ബുള്‍ ജെറ്റും മല്ലു ട്രാവലറും ഒന്നിച്ചു ഒന്നാണ് വീഡിയോയില്‍ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

https://www.youtube.com/watch?v=k8jcLnAAz58

ഇ ബുള്‍ ജെറ്റ്  ട്രാവല്‍ ബ്ലോഗേഴ്സ് സുജിത് ഭക്തനെയും മല്ലുട്രാവലറിനെയും ഒരു പരിപാടിയ്ക്കായി വിളിച്ചു. കണ്ണൂരിലെ മലയോര പ്രദേശമായ ഇരിട്ടിയിലേക്ക് ആയിരുന്നു ഒരു പരിപാടിയിലേക്കായിരുന്നു ക്ഷണിച്ചത്. പക്ഷേ സമയം ആയപ്പോള്‍ സുജിത് ഭക്തന്‍ പരിപാടിയില്‍ വന്നില്ല. കാരണം തിരക്കിയപ്പോള്‍ സുജിത് ഭക്തന്‍ പറഞ്ഞത് മല്ലു ട്രാവലര്‍ പരിപാടിയ്ക്ക് വരുന്നതിനാല്‍ താന്‍ എത്തില്ലെന്നായിരുന്നു. ഇത് തങ്ങള്‍ക്ക് വലിയ നാണക്കേടുണ്ടാക്കിയതായി ഇവര്‍ പറയുന്നു.

പക്ഷേ രസകരമായിട്ടുള്ള കാര്യം കുറച്ച് അസ്വാരസ്യത്തിലായിരുന്ന ഇ ബുള്‍ ജെറ്റ് ട്രാവല്‍ യൂട്യൂബേഴ്സും മല്ലു ട്രാവലറും ഒന്നായി. 

https://www.youtube.com/watch?v=iG2jISW7lXg

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam