Mon. Dec 23rd, 2024
മലപ്പുറം:

കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബിജെപി നേതാവ് സികെ പദ്മനാഭൻ്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപി നേതാവ് സി കെ പദ്മനാഭൻ്റെ പ്രസ്താവന ബിജെപി-സിപിഎം ധാരണയുടെ ഭാഗമാണെന്നും യുഡിഎഫ് എന്ന പൊതുശത്രുവിനെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത നീക്കമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘തന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഗതിയില്ല. ഓര്‍മ്മയില്‍ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാം. അതില്‍ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സിപിഐഎം-ബിജെപി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു’. ഈ ധാരണ മറച്ചുവെയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

By Divya